യാത്രക്കാര്‍ക്ക് ഭീഷണിയായ ക​ണ്ണൂ​ര്‍‌ വി​മാ​ന​ത്താ​വ​ള​ത്തി​ലെ തേ​നീ​ച്ച​ക്കൂ​ട്ട​ത്തെ വെള്ളം ചീറ്റി നീ​ക്കം​ചെ​യ്തു

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യ തേ​നീ​ച്ച​ക്കൂ​ട്ട​ത്തെ നീ​ക്കം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് നീ​ക്കം ചെ​യ്ത​ത്. പാ​സ​ഞ്ച​ര്‍ ടെ​ര്‍​മി​ന​ല്‍ കെ​ട്ടി​ട​ത്തി​ല്‍ പ​ല​യി​ട​ത്താ​യാ​യി​രു​ന്നു തേ​നീ​ച്ച​ക്കൂ​ടു​ണ്ടാ​യി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം യാ​ത്ര​ക്കാ​രു​ടെ കൂ​ടെ​യെ​ത്തി​യ കു​ട്ടി​യ​ട​ക്കം അ​ഞ്ചു പേ​ര്‍​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റി​രു​ന്നു. കൂ​ട്ട​മാ​യെ​ത്തി​യ തേ​നീ​ച്ച​ക​ള്‍ ആ​ള്‍​ക്കാ​രെ കു​ത്തു​ക​യാ​യി​രു​ന്നു. തേ​നീ​ച്ച​ക​ളു​ടെ ഭീ​ഷ​ണി​യെ​ക്കു​റി​ച്ച്‌ പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ തേ​നീ​ച്ച​ക്കൂ​ട് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കീ​ട​നാ​ശി​നി ഉ​പ​യോഗി​ക്കാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം വെ​ള്ളം ചീ​റ്റി​യാ​ണ് തേ​നീ​ച്ച​യെ തു​ര​ത്തി​യ​ത്. മൂ​ന്നു മാ​സം മു​മ്ബ് തേ​നീ​ച്ച​ക​ള്‍ വ​ട്ട​മി​ട്ടു പ​റ​ന്ന​ത് മൂ​ലം വി​മാ​ന​ത്തി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ വീ​ഡി​യോ യാ​ത്ര​ക്കാ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന് മു​മ്ബു ത​ന്നെ ടെ​ര്‍​മി​ന​ല്‍ കെ​ട്ടി​ട​ത്തി​ല്‍ തേ​നീ​ച്ച​ക്കൂ​ട്ടം ഇ​ടം​പി​ടി​ച്ചി​രു​ന്നു.