ഗാന്ധി സ്മൃതി മ്യൂസിയം: ശില്‍പശാല മൂന്നിന്


ഗാന്ധി സ്മൃതി മ്യൂസിയത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന മ്യൂസിയം ശില്‍പശാലയുടെ ഉദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 10.30 ന് മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. പയ്യന്നൂര്‍ ആനന്ദാശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനാകും. മഹാത്മാ ഗാന്ധിയുടെ പയ്യന്നൂര്‍ സന്ദര്‍ശനവും അതിന്റെ സ്മരണകളും ഉള്‍ക്കൊള്ളുന്ന മ്യൂസിയമാണ് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന്‍ മന്ദിരത്തില്‍ ഒരുക്കുന്നത്.