പകര്‍ച്ചവ്യാധി നിയന്ത്രണം:
എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് ബോധവല്‍ക്കരണം


പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്കായി ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ (ഇന്‍ ചാര്‍ജ്) ഫിറോസ് ടി അബ്ദുള്ള അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ. എം കെ ഷാജ് മുഖ്യപ്രഭാഷണം നടത്തി. തളിപ്പറമ്പ് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി ഉമ്മര്‍, ജില്ലാ എജൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ്, പട്ടുവം പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ ഉണ്ണിക്കൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് പി സുനില്‍ദത്തന്‍, ഡെപ്യൂട്ടി ജില്ലാ എജൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി കെ ഷംസുദ്ദീന്‍, ഏഴോം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി പി അബ്ദുള്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു.