ബോധവൽക്കരണവും പഠനോപകരണ വിതരണവും നടത്തി
മണത്തണ കുണ്ടേൻകാവ് കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും അനുഷ്ഠാന കലാകാരൻമാർക്ക് അനുമോദനവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.
എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ബിന്ദുസോമൻ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സുരേഷ് കോളനിയിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ച പഠനോപകരണങ്ങളുടെ വിതരണവും സംസ്ഥാനബാലാവകാശ കമ്മീഷൻ എക്സൈസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ഊരുണർത്തൽ പരിപാടിയിൽ അനുഷ്ഠാന കലാരൂപമായ കൊക്കമാന്തിക്കളി അവതരിപ്പിച്ച കലാകാരൻമാരെ അനുമോദിക്കലും നടത്തി. കലയും പഠനവും ലഹരിയാക്കി കോളനി നിവാസികൾ ലഹരി പദാർത്ഥങ്ങളിൽ നിന്ന് മോചനം നേടണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ, അനുഷ്ഠാന കലാകാരൻ ശങ്കര സ്വാമി എന്നിവർ സംസാരിച്ചു.


0 Comments