മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഖജാൻജി യും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കെ കെ മുരളി മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ജനശ്രീ മിഷൻ മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു   പുഷ്പാർച്ചന അനുസ്മരണ പൊതുയോഗം വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ  എന്നിവ സംഘടിപ്പിച്ചു വൈകുന്നേരം കാക്കയങ്ങാട് പാലയിൽ വച്ച് നടന്ന അനുസ്മരണ പൊതുയോഗം കെപിസിസി മെമ്പർ ചന്ദ്രൻതില്ലങ്കേരിഉദ്ഘാടനംചെയ്തു . മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി രാജു അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്റ്റർ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഒ ഹംസ, പി പി മുസ്തഫ ,കെ കെ സജീവൻ ,ശൈലജ രാമകൃഷണൻ ,ബി മിനി, കെ ജെ ജോസഫ് മാസ്റ്റർ, വി.വി കൃഷ്ണൻ മാസ്റ്റർ വി.പ്രകാശൻ ,ഗിരിഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു സംഘാടക സമിതി ചെയർമാൻ ടി.വി രാജഗോപലൻ സമ്മാനദാനം നിർവഹിച്ചു പി.പത്മരാജൻ സ്വാഗതവും എ.വി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു