മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ എസ്ടിയുവിന്റെ നേതൃത്വത്തില്‍ ഇരിട്ടി പിഡബ്ലൂഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഇരിട്ടി : ആരോഗ്യത്തിന് ഭീക്ഷണിയാകുന്ന ഇരിട്ടി-പേരാവൂര്‍ റോഡില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമീപത്തെ വെള്ളക്കെട്ടിന് ഇടന്‍ പരിഹാരം കാണണമെന്നും സമീപത്തെ ഹോസ്പിറ്റലിലെ മലിന ജലമുള്‍പ്പെടെ ഇതുവഴി ഒഴുക്കി വിടുന്നതുമൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നം പരിഹരിക്കണമെന്നും ഇരിട്ടി പാലം റോഡ് റീ ടാറിംഗ് നടത്തണമെന്നും നേരംപോക്ക് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ എസ്ടിയുവിന്റെ നേതൃത്വത്തില്‍ ഇരിട്ടി പിഡബ്ലൂഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ.എം.കരീം ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ ദ്രോഹിക്കുന്ന സര്‍ക്കാരുകളുടെ നടപടി തിരുത്തണമെന്നും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്നും ആളോഹരി കടം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വി.പി.റഷീദ് അധ്യക്ഷത വഹിച്ചു. എ.പി.ഇബ്രാഹിം, വി.ജലീല്‍, ബഷീര്‍, ജൂബിലി, എം.കെ. ഹാരിസ്, നാസര്‍ കേളോത്ത്, മൂപ്പന്‍ മുഹമ്മദ്, അഷ്‌റഫ് കണിയറക്കല്‍, എന്‍.മുഹമ്മദ്, ടി.കെ.മുഹമ്മദലി, പി.നാസര്‍, അബ്ദുള്ളക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.