കുടിവെള്ളക്ഷാമം ഇനി പഴങ്കഥയാകും,ഏതൊരു ജലവും കുടിവെള്ളമാക്കാമെന്ന കണ്ടെത്തലുമായി കല്യാണി പി മാധവനും, ജോസിയ ജിജിയും

വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ പുതിയ ആശയം പരിചയപ്പെടുത്തുകയാണ് കല്യാണി പി മാധവനും, ജോസിയ ജിജിയും.ഹയര്‍സെക്കന്‍ഡറി വിഭാഗം സ്റ്റില്‍ മോഡല്‍ മത്സരത്തില്‍ തങ്ങളുടെ ആശയം വ്യക്തമാക്കുകയാണ് ഈ മിടുക്കികള്‍.മലിനമായ ഏതൊരു ജലസ്രോതസ്സ് ആയാലും അവ തികച്ചും ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാനുള്ള വിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്.