കണ്ണുർവിമാനത്താവളത്തിൽ നിന്നും തലശ്ശേരി റോഡിലേക്ക് എളുപ്പത്തിൽ എത്തിചേരണ്ട കനാൽ പാലം റോഡിൽ അപകടം.

കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പാലത്തിന്റെ അരികിൽ ഇടിച്ചകാർ മറിയുകയായിരുന്നു ഇന്നു രാവിലെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.  തലശ്ശേരി റോഡിൽ നിന്ന് കനാൽ റോഡ് വഴി കല്ലേരി ക്കരയിൽ എത്തിചേരുന്ന റോഡിലെ പാലംമാണ് വാഹനങ്ങൾക്ക് വിലങ്ങ് തടിയാവുന്നത്. പഴശ്ശികനാൽ റോഡിലാണ്  ഇറിഗേഷൻ വകുപ്പ് വർഷങ്ങൾക്ക് മുമ്പ് ഒരു ചെറിയ പാലം നിർമ്മിച്ചത്. ഒരു ചെറിയ കാറിന് മാത്രം കടന്ന് പോവുവാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ ഘടന. വിമാനത്താവളം യഥാർത്ഥ്യമായതോടെ നിരവധി വാഹനങ്ങളാണ് ഇത് വഴി കടന്ന് വരുന്നത്.