അംഗനവാടി പ്രവര്‍ത്തകരും ഹൈടെക്കാവുന്നു.മൊബൈല്‍ ആപ്ലിക്കേഷനില്‍ പരിശീലനം നല്‍കി

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഐ സി ഡി എസ് പേരാവൂര്‍ സമ്പുഷ്ടകേരള പദ്ധതിയുടെ ഭാഗമായി അംഗനവാടി പ്രവര്‍ത്തകര്‍ക്ക്  മൊബൈല്‍ ആപ്ലിക്കേഷനില്‍ പരിശീലനം നല്‍കി.പരിശീലനത്തിന്റെ സമാപനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിജിത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിഷ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പേരാവൂര്‍ ശിശുവികസന പദ്ധതി ഓഫീസര്‍ ബിജി തങ്കപ്പന്റെ നേതൃത്വത്തില്‍ ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ അമിത എം കേളപ്പന്‍,പരിശീലകരായ ദീഷ്മ,സുജാത,രജിത,പുഷ്പവല്ലിഎന്നിവര്‍ ചേര്‍ന്നാണ് പരിശീലനം നല്‍കിയത്.പേരാവൂര്‍ ഐസിഡിഎസിന് കീഴിലെ 100 അംഗനവാടികളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ്ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയാക്കിയത്.ചടങ്ങില്‍ അംഗനവാടികള്‍ക്ക് മൊബൈല്‍ ഫോണുകളും വിതരണം നടത്തി