മഴ: നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
കോഴിക്കോട്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് 'മഹ' ചുഴലിക്കാറ്റായി മാറിയെന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്നുമുള്ള കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എറണാകുളത്തെ ബീച്ചുകളിലും ഇന്ന് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് വ്യാപകമായി ഇന്ന് രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്നുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടാവസ്ഥ ശ്രദ്ധയില്‍പെട്ടാല്‍ കെ.എസ്.ഇ.ബി കണ്ട്രോള് റൂം 1912 നമ്ബറില്‍ അറിയിക്കണം.
ന്യൂനമര്ദത്തിെന്റ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും സംസ്ഥാന തീരത്തോട് ചേര്‍ന്നുപോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. തീരത്ത് കനത്ത കാറ്റിനും കടല്‍ക്ഷോഭത്തിനും സംസ്ഥാന വ്യാപകമായി അതിശക്തമായ മഴക്കും സാധ്യതയുണ്ട്്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാം.
0 Comments