മാ​വോ​യി​സ്റ്റു​ക​ളു​ടെ ആ​ക്ര​മ​ണം യ​ക്ഷി​ക്ക​ഥ, ആ​രും വി​ശ്വ​സി​ക്കി​ല്ല: ബി​നോ​യ് വി​ശ്വം

ന്യൂ​ഡ​ല്‍​ഹി: അ​ട്ട​പ്പാ​ടി മ​ഞ്ജി​ക്ക​ണ്ടി വ​ന​മേ​ഖ​ല​യി​ല്‍ പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് ബി​നോ​യി വി​ശ്വം. വ​ലി​യ സേ​ന​യെ ര​ണ്ടോ മൂ​ന്നോ മാ​വോ​യി​സ്റ്റു​ക​ള്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന യ​ക്ഷി​ക്ക​ഥ വി​ശ്വ​സി​ക്കാ​ന്‍ ആ​രും ത​യാ​റാ​വി​ല്ലെ​ന്നു വി​ശ്വം പ​റ​ഞ്ഞു.

ത​ണ്ട​ര്‍ ബോ​ള്‍​ട്ടി​ന്‍റെ പേ​രി​ല്‍ കോ​ടി​ക​ള്‍ ചെ​ല​വാ​ക്കു​ന്ന​തു ന്യാ​യീ​ക​രി​ക്കാ​നു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളാ​ണു ന​ട​ക്കു​ന്ന​തെ​ന്നു സം​ശ​യി​ച്ചാ​ല്‍ കു​റ്റം പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ആ​ശ​യ​ത്തെ ആ​യു​ധം കൊ​ണ്ടു നേ​രി​ടു​ന്ന​ത് ഇ​ട​തു​പ​ക്ഷ​ന​യ​മ​ല്ല. മാ​വോ​യി​സ്റ്റു​ക​ള്‍ എ​ന്നാ​ല്‍ വെ​ടി​വ​ച്ചു കൊ​ല്ലേ​ണ്ട​വ​ര്‍ എ​ന്ന​ല്ല മ​ന​സി​ലാ​ക്കേ​ണ്ട​ത്- ബി​നോ​യി വി​ശ്വം പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളും ന​യ​ങ്ങ​ളും അ​റി​യാ​ത്ത​വ​രാ​ണു പോ​ലീ​സ് സേ​ന​യി​ലെ ഒ​രു വി​ഭാ​ഗ​മെ​ന്നും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കു​മെ​ന്നും സി​പി​ഐ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ര്‍​ത്തി, ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്, ശ്രീ​മ​തി എ​ന്നി​വ​രാ​ണു അ​ട്ട​പ്പാ​ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​ഗ​ളി പോ​ലീ​സും ത​ണ്ട​ര്‍ ബോ​ള്‍​ട്ടും അ​ട​ങ്ങി​യ സം​ഘ​മാ​ണു റെ​യ്ഡ് ന​ട​ത്തി​യ​ത്. ഏ​ഴം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വെ​ടി​വ​യ്പ്പി​ല്‍ ചി​ത​റി​യോ​ടി​യ​വ​ര്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഉൗ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.