വാക്ക് ഇന്‍ ഇന്റര്‍വ്യൂ


ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടക്കും.  എം എസ് സി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, എം എ/എം എസ് സി ഇന്‍ സൈക്കോളജി, എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, റിഹാബിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍: 0497 2709920.