കൂട് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു


കൂട് മത്സ്യകൃഷിയില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോമും വിശദ വിവരങ്ങളും മാപ്പിളബേയിലുള്ള മത്സ്യകര്‍ഷക വികസന ഏജന്‍സിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഒക്‌ടോബര്‍ ഒമ്പതിന് മുമ്പ് ഓഫീസില്‍ ലഭിക്കണം.  ഫോണ്‍: 0497-2732340.