കനത്ത മഴ : ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നു ; ജാഗ്രതാ നിര്‍ദേശം

കൊച്ചി : മഴ കനത്തതോടെ സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നു. ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദേശിച്ചു.

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും തുറന്നു. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ നിലവില്‍ 6 ഇഞ്ച് ആണ് ഉയര്‍ത്തിയത്. 83.58 മീറ്ററാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 84.75 മീറ്ററാണ്.

പത്തനംതിട്ടയിലെ മണിയാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തും. 50 സെന്റിമീറ്റര്‍ വീതമാകും ഉയര്‍ത്തുക. പമ്ബ- കക്കാര്രാറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.