സ്‌കൂള്‍ ബസിന്റെ താക്കോല്‍ദാനം  എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫ് എം എൽ എ  നിര്‍വഹിച്ചു.

എം എൽ എ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചു ചെട്ടിയാംപറമ്പ് ഗവണ്‍മെന്റ് യുപി സ്‌കൂളിന് നല്‍കിയ സ്‌കൂള്‍ ബസിന്റെ താക്കോല്‍ദാനം  എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വര്‍ഗീസ് ജോസഫിനു നല്‍കി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണന്‍ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് രാജന്‍ അടുക്കോലില്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ജോസഫ്, പഞ്ചായത്ത് അംഗം കുഞ്ഞുമോന്‍ കണിയാംഞ്ഞാലില്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.കെ മണി, പി.ടി.എ പ്രസിഡന്റ് ഷിജോ.പി. ചെറിയാന്‍, മദര്‍ പിടിഎ പ്രസിഡണ്ട് അമ്പിളി വിനോദ്, കുമാരി ടീച്ചര്‍, എ. ടി അന്നമ്മ ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു.