കിസാൻമിത്ര കൊട്ടിയൂർ പഞ്ചായത്ത്
ഓഫീസ് ഉദ്ഘാടനം നാളെ വൈകു. 4 മണിക്ക്
ദേശീയ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന PTCM കിസാൻമിത്ര കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം 2019 ഒക്ടോബർ 22 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക്
നീണ്ടു നോക്കി മങ്കുന്നേൽ ബിൽഡിംഗിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഇന്ദിര ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു.അഡ്വ. സണ്ണി ജോസഫ് MLA ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തദവസരത്തിൽ മിതമായ നിരക്കിൽ വിഷരഹിത നിത്യോപയോഗ സാധനങ്ങളുടെ വിതരണോദ്ഘാടനം കണ്ണൂർ ജില്ല പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ലാൽ റ്റി.ജോർജ് നിർവഹിക്കുന്നതായിരിക്കും. PTCM കിസാൻ മിത്രയുടെ ചെയർമാൻ ഡിജോ കാപ്പൻ, കമ്പനിയുടെ CEO മനോജ് ചെറിയാൻ ,ജില്ല- ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, കൊട്ടിയൂർ കൃഷി ഓഫീസർ, കർഷക-രാഷ്ട്രീയ-സാമുദായിക മഹത്വ്യക്തികൾ സംസാരിക്കുന്നു. വാർത്താ സമ്മേളനത്തിൽ മാനേജർ
ജയ്സൻ ലൂക്കോസ്,
കെ എസ്. ഫൽഗുനൻ നായർ ,ജോബി കണ്ണന്താനം,എം.പി.കൃഷ്ണൻ നായർ, ജോൺ സെബാസ്റ്റ്യൻ,തുടങ്ങിയവർ പങ്കെടുത്തു.
0 Comments