വെൽഫെയർ ഭവനത്തിന്റെ താക്കോൽ കൈമാറ്റവും വെൽഫെയർ പാർട്ടി പൊതുസമ്മേളനവും നടന്നു
വെൽഫെയർ പാർട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പുന്നോൽ കരിക്കുന്നിൽ നിർമിച്ച വെൽഫെയർ ഭവനത്തിന്റെ താക്കോൽ കൈമാറ്റവും വെൽഫെയർ പാർട്ടി പൊതുസമ്മേളനവും പുന്നോലിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘടനം ചെയ്തു. പാർട്ടിയിലേക്ക് പുതുതായി വന്നവർക്കു സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് മെമ്പർഷിപ് നൽകി. വീട് നിർമിച്ച കോൺട്രാക്ടർക്കുള്ള ഉപഹാരം റസാഖ് പാലേരി ദിൽഷാദ് കുഞ്ഞിന്നെല്ലിയിലിനു നൽകി. സുദീർഘ കാലം ഇടതു ടട്രെയ്ഡ് യുണിയന്റെ സജീവ പ്രവർത്തകൻ ഉൾപ്പെടെ പാർട്ടിയിലേക്ക് കടന്നുവന്നത് പ്രവർത്തകർക്കു ആവേശമായി. പെട്ടിപ്പാലം കോളനിയിലെ നിവാസികൾ അവരുടെ പ്രശ്നങ്ങൾ സംസ്ഥാന വൈസ് പ്രസിഡന്റ് ന്റെ ശ്രദ്ധയിൽ പെടുത്തി സഹായം അഭ്യർത്ഥിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ അധ്യക്ഷനായി. സിപി അഷറഫ് റിപ്പോർട്ട് അവതരിപ്പുച്ചു. മണ്ഡലം പ്രസിഡന്റ് യു കെ സയ്യിദ്, സെക്രട്ടറി സാജിദ് കോമത്ത്, തലശ്ശേരി നഗരസഭാ കൗൺസിലർ സീനത് അബ്ദുസ്സലാം, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹൂഫ് സ്വാഗതവും സെക്രട്ടറി എ പി ഷബാനി നന്ദിയും പറഞ്ഞു.
കാലത്ത് പുന്നോലിൽ വാഹന അപകടത്തിൽ മരണപ്പെട്ട രാജൻ എന്നവർക്ക് പരിപാടിയുടെ തുടക്കത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
പരിപാടിക്കുശേഷം നേതാക്കളും പ്രവർത്തകരും പുതിയ വീട്ടിൽ എത്തി കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കാളികളായി സ്നേഹവിരുന്നിൽ സംബന്ധിച്ചു. കെപി മുഹമ്മദ് റിയാസ്, കെപി സധീർ, ഫിർദൗസ്, പി കെ നൗഷാദ്, ടി ഹനീഫ, എ പി അസ്ഗർ, തുടങ്ങിയവർ നേതൃത്വo നൽകി.
0 Comments