കാറ്റിന്റെ വേഗത 55 കിലോമീറ്റര്‍ വരെ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കേരള തീരത്തെ വിവിധ സമുദ്രപ്രദേശങ്ങളില്‍ പോകരുതെന്നും തിരുവനന്തപുരം കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്.
2019 ഒക്ടോബര്‍ 20 മുതല്‍ 2019 ഒക്ടോബര്‍ 21 വരെ കേരള തീരത്തെ വിവിധ സമുദ്രപ്രദേശങ്ങളില്‍ പോകരുത്. അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ പ്രദേശത്തിന്റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് കേരളത്ത് നിന്ന് ഒരു കാരണവശാലും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുവാന്‍ പാടില്ല.