അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ച രണ്ടു പേർ എക്സൈസ് പിടിയിൽ; ഒമ്പതു ലിറ്റർ മദ്യം പിടിച്ചെടുത്തു

അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ച രണ്ടു പേർ പേരാവൂർ എക്സൈസിന്റെ പിടിയിലായി. ഇവരിൽ നിന്ന് ഒമ്പതു ലിറ്റർ മദ്യം പിടിച്ചെടുത്തു.
അഞ്ചു ലിറ്റർ വിദേശമദ്യവുമായി അറയങ്ങാട് സ്വദേശി വരിക്കമാക്കൽ വീട്ടിൽ ഷിബു ജയിംസ് (വയസ്സ്: 35/2019), നാലു ലിറ്റർ മദ്യവുമായി പെരുമ്പുന്ന സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ പി.ആർ.രജീഷ് (വയസ്സ്: 37/2019) എന്നിവരാണ് പിടിയിലായത്. ഷിബു ജയിംസ് പേരാവൂർ ടൗണിൽ വച്ചും രജീഷ് പെരുമ്പുന്നയിൽ വച്ചുമാണ് എക്സൈസിന്റെ പിടിയിലായത്. 
പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, പി.സി.ഷാജി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡുകളിലാണ് ഇവരെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു എന്നിവർ റെയ്ഡുകളിൽ പങ്കെടുത്തു.