കരനെല്‍ കൃഷിയുടെ വിളവെടുപ്പ്


പേരാവൂര്‍: ഗ്രാമപഞ്ചായത്ത്  ഒന്‍പതാം വാര്‍ഡിലെ സാരംഗി ജെ.എല്‍.ജി.ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കോടഞ്ചാല്‍ ബി.എഡ് കോളേജിന് സമീപത്ത് കൃഷി ചെയ്ത കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍ ജോസഫ് അധ്യക്ഷതവഹിച്ചു.വി.ഗീത, അസിസ്റ്റന്റ് സെക്രട്ടറി ശശീന്ദ്രന്‍ ,എം.സി. ജീന, റീന, ജമിനി, ത്രേസ്യമ്മ, ദേവകി,കൃഷി അസിസ്റ്റന്റ് ജോഷി തുടങ്ങിയവര്‍ സംബന്ധിച്ചു.