ഇടവപ്പാതി പിന്മാറി; തുലാവര്‍ഷത്തിന് തുടക്കമായി , കാലവര്‍ഷത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം(ഇടവപ്പാതി) പിന്മാറി. സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ കാലവര്‍ഷ(തുലാവര്‍ഷം)ത്തിന് തുടക്കമാകുന്നു. വരും ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടു കൂടിയ മഴ ശക്തമാകും. ഇടവപ്പാതി പിന്മാറ്റം വൈകിയെങ്കിലും തുലാവര്‍ഷം സംസ്ഥാനത്ത് സാധാരണ നിലയിലയിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്‌ദധരുടെ വിലയിരുത്തല്‍.
തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും പ്രതികൂലമായ ഘടകങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളം, തമഴ്‌നാട് തുടങ്ങി തെക്കന്‍ സംസ്ഥാനങ്ങളില്‍ തുടക്കത്തില്‍ തന്നെ വടക്ക് കിഴക്കന്‍ കാലവര്‍ഷം കൂടുതല്‍ ശക്തമായിരിക്കുമെന്നാണ് പ്രവചനം. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി ന്യൂനമമര്‍ദ്ദ മേഖല നിലനില്‍ക്കുന്നതിനാല്‍ വെള്ളിയാഴ്‌ച വരെ കേരളത്തിലും തമിഴ്‌നാട്ടിലും പരക്കെ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലിലും അനുകൂലമായ ഘടകങ്ങളാണുള്ളത്.
0 Comments