വാഹനാപകടത്തില്‍ നവദമ്പതികൾ ഉൾപ്പടെ 6 പേര്‍ക്ക് പരിക്ക്
ആലക്കോട്: തളിപ്പറമ്പ് - കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ഒടുവള്ളിതട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ നവദമ്പതികൾ ഉൾപ്പടെ 6 പേര്‍ക്ക് പരുക്കേറ്റു. വെള്ളാട് തേര്‍മല സ്വദേശി ബാഹുല്‍ ഭാസ്കര്‍, (32), ഇയാളുടെ ഭാര്യ ബിജി (25), വെള്ളാട് സ്വദേശി മാത്യു(25), കുടിയാന്മല സ്വദേശി ഉല്ലാസ് മാത്യു (40), കരിങ്കയം സ്വദേശി രതീഷ് (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ബാഹുല്‍, മാത്യു, ഉല്ലാസ് എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും
ബിജിയെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിലും മറ്റുള്ളവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. വീഡിയോ ചിത്രീകരണത്തിന് പോയി തിരിച്ച് വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ കാറുകളുടെ മുൻവശം പൂർണ്ണമായും തകർന്നു.
0 Comments