കൊട്ടിയൂർ: ചുങ്കക്കുന്ന് പൊട്ടംതോടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചുങ്കക്കുന്ന് പൊട്ടം തോടിലെ മണ്ണൂർ സീൽസിനാണ് പരിക്കേറ്റത്. സീൽസ് പേരാവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാത്രി 11 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന സീൽസിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് നടുവിനും കാലിനും പരിക്കേറ്റു. പൊട്ടംതോട് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.