കാട്ടാന വീട്ടുമുറ്റത്തും: ഭീതിയോടെ നാട്ടുകാർ

പേരാവൂർ: കാട്ടാന വീട്ടുമുറ്റത്തും: ഭീതിയോടെ നാട്ടുകാർ. മടപ്പുരച്ചാലിൽ വ്യാഴാഴ്ച പുലർച്ചെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി കൃഷി നശിപ്പിച്ചു. തെങ്ങും പള്ളി ജോർജിന്റെ വീട്ടുമുറ്റത്തെ മരച്ചീനി കൃഷിയാണ് നശിച്ചത് സമീപത്തെ കോട്ടുപ്പള്ള ജോർജിൻറെ കൃഷിയിടത്തിലെ വിളകളും നശിപ്പിച്ചു.

ഒരിടവേളയ്ക്ക് ശേഷം പെരുമ്പുന്ന മടപ്പുരച്ചാൽ പ്രദേശത്ത് വീണ്ടും ആരംഭിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ആറളം ഫാമിൽ നിന്നും ബാവലിപ്പുഴ കടന്നെത്തുന്ന കാട്ടാനകൾ വ്യാപക നാശമാണു ഉണ്ടാക്കുന്നത്.