അപകടക്കെണിയൊരുക്കി ആനക്കുഴി വളവിലെ കുഴികൾ


ആനക്കുഴി ചെട്ടിയാം പറമ്പ് റോഡിൽ വളവിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഉണ്ടായ കുഴി അപകടകെണി ഒരുക്കുന്നു. പലതവണ കുഴിയടച്ചുവെങ്കിലും വീണ്ടും പൈപ്പ് പൊട്ടി ഉണ്ടാകുന്ന കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണ് അപകടം ഉണ്ടാകുന്നത് പതിവാകുന്നു.

കയറ്റത്തോടുള്ള വളവിൽ വാഹനങ്ങൾ കുഴികൾ ഒഴിവാക്കാൻ വെട്ടിക്കുന്നത്  കൂട്ടിയിടിക്കും കാരണമാകുന്നു. ഈ കുഴികളടയ്ക്കാൻ, അധികൃതരുടെ കണ്ണുതുറക്കാൻ ഒരു വലിയ അപകടം നടക്കണമോ എന്ന് നാട്ടുകാർ ചോദിക്കുന്നു.