മുപ്പത്തിമൂന്നാമതും രാജവെമ്പാലയെ വരുതിയിലാക്കി  നിധീഷ് ചാലോട്: പിടികൂടിയത് ആറളം ഫാമിൽ നിന്ന്


ആറളം ഫാം ഒൻപതാം  ബ്ലോക്കിലെ വേണുവിന്റെ വീട്ടു പറമ്പിൽ നിന്നാണ് നാലു മീറ്ററോളം നീളം വരുന്ന രാജവെമ്പാലയെ പ്രസാദ് ഫാൻസ്‌ അസോസിയേഷൻ റെസ്ക്യൂ വിങ് ലീഡറും റാപിഡ് റെസ്പോൻഡ്‌സ് ടീം റെസ്ക്യൂ സ്പെഷലിസ്റ്റുമായ  നിധീഷ് ചാലോട് രക്ഷപെടുത്തിയത്. വീടരികിൽ നിന്നും ഒരു പെരുമ്പാമ്പിനെ ഭക്ഷിക്കുകയായിരുന്നു രാജവെമ്പാല. ഇത് കണ്ട വീട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു സെക്ഷൻ ഫോറസ്റ്റർ എം ഒ ഭാസ്കരൻ
ബീറ്റ് ഫോറെസ്റ്റ് ഓഫീസർ വൈശാഖ് വാച്ചർ സത്യൻ ഡ്രൈവർ വത്സൻ ലിജിൻ ചാലോട് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
നിധീഷ് ചാലോട് രക്ഷപ്പെടുത്തുന്ന 33 മത്തെ രാജവെമ്പാലയാണ് ഇത്