മാ​ഹി തി​രു​നാ​ള്‍ നാ​ളെ സ​മാ​പി​ക്കും

മാ​ഹി: സെ​ന്‍റ് തെ​രേ​സാ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷം നാ​ളെ സ​മാ​പി​ക്കും. തി​രു​നാ​ളി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​യ ഇ​ന്ന​ലെ വി​ശ്വാ​സി​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ദേ​വാ​ല​യ​ത്തി​ന​ക​ത്തും പു​റ​ത്തും തി​രു​സ്വ​രൂ​പ​ത്തി​ല്‍ പൂ​മാ​ല അ​ര്‍​പ്പി​ക്കു​വാ​ന്‍ തീ​ര്‍​ഥാ​ട​ക​രു​ടെ നീ​ണ്ട നി​ര​യു​ണ്ടാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം മം​ഗ​ലാ​പു​രം ബി​ഷ​പ് ഡോ. ​പീ​റ്റ​ര്‍ പോ​ള്‍ സ​ല്‍​ദാ​ന​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ങ്കി​ണി ഭാ​ഷ​യി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 10.30ന് ​ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കും. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജെ​റോം ചി​ങ്ങ​ന്ത​റ, സ​ഹ​വി​കാ​രി​മാ​ര്‍, തി​രു​നാ​ള്‍ ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സെ​മി​ത്തേ​രി റോ​ഡ് ജം​ഗ്ഷ​നി​ല്‍ ബി​ഷ​പ്പി​നെ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് ബി​ഷ​പ്പി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം പൊ​തു വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ച അ​മ്മ ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​സ്വ​രൂ​പം ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജെ​റോം ചി​ങ്ങ​ന്ത​റ അ​ള്‍​ത്താ​ര​യി​ലെ ര​ഹ​സ്യ അ​റ​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ ഈ ​വ​ര്‍​ഷ​ത്തെ 18 ദി​വ​സം നീ​ണ്ടു നി​ന്ന തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാകും.