കൊട്ടിയൂർ സ്വദേശി  ഓസ്ട്രേലിയയിൽ കൗൺസിലർ


ഓസ്ട്രേലിയയിലെ പടിഞ്ഞാറൻ സംസ്ഥാനമായ വെസ്റ്റേൺ ഓസ്ട്രേലിയയിൽ നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിലാണ് കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി  പീറ്റർ ഷാനവാസ് വിജയം നേടിയത്.  ഓസ്ട്രേലിയയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ്‌ ഒരു മലയാളി ഒരു ഗവൺമന്റ്‌ ഭരണ സ്ഥാപനത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നത്‌.

10 വർഷങ്ങൾക്ക്‌ മുൻപ്‌ ഓസ്ട്രേലിയയിലേക്ക് കുടിയേറി സ്ഥിര താമസമാക്കിയ പീറ്റർ ഷാനവാസ്‌ ആണ്‌ (40) തൊട്ടടുത്ത സ്ഥാനാർഥി പിപ്പോനെൻ ജാസ്മിനേക്കാൾ 126 ഓളം വോട്ടുകൾ അധികം നേടി വിജയിച്ചത്‌.

വെസ്റ്റേൺ ഓസ്ട്രേലിയയിലെ അർമ്മഡെയിൽ ജില്ലയിലെ റാൻഫോഡ്‌ വാർഡിൽ നിന്നാണ്‌ പീറ്റർ വിജയിച്ചത്‌. നാലു വർഷമാണു കൗൺസിലറുടെ കാലാവധി.

കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി എന്നതിൽ ഒരുപാട്‌ സന്തോഷമുണ്ടെന്നും  തന്നെ സഹായിച്ച എല്ലാവരോടും ഒരുപാട്‌ നന്ദിയുണ്ടെന്നും മലയാളികൾ ഉൾപ്പെടെയുള്ള റാൻഫോഡ്‌ വാർഡിലെ എല്ലാവർക്കും വേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും പീറ്റർ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർക്കാരനായ ഇദ്ദേഹം ഭാര്യ സിനി, മകൻ റിച്ചാർ