കണിച്ചാര്‍ സ്വദേശിനി ഓമന പ്ലാംകുടിക്ക് തണലൊരുക്കി സി.പി.എം.ലോക്കൽ കമ്മറ്റി.

കണിച്ചാര്‍: സിപിഐഎം കണിച്ചാര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടു ലക്ഷം രൂപ ചിലവില്‍ കണിച്ചാര്‍ സ്വദേശി ഓമന പ്ലാംകുടിക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എം.എസ് വാസുദേവന്‍ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ  വി. ഡി. ജോസ്, ടി.വിജയന്‍, ദാസൻ തുടങ്ങിയവര്‍ പങ്കെടുത്തു