ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം നവംബര്‍ 18ന് ആരംഭിക്കു൦. സമ്മേളനം ഡിസംബര്‍ 13 വരെ തുടരും.
പാര്‍ലമെന്‍ററി കാര്യ മന്ത്രാലയമാണ് ഈ വിവരം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സെക്രട്ടേറിയേറ്റുകളെ അറിയിച്ചത്.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍ററി കാര്യ മന്ത്രാലയത്തിന്‍റെ കാബിനറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇത്തവണ ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കാനാണ് പാര്‍ലമെന്‍റ് ഒരുങ്ങുന്നത്. ജമ്മു-കശ്മീര്‍ വിഷയം, സാമ്ബത്തിക മാന്ദ്യം, കാര്‍ഷിക മേഘല, ബാങ്കിംഗ് സെക്ടര്‍, എന്‍ആര്‍സി തുടങ്ങി നിരവധി ചൂടേറിയ വിഷയങ്ങളാണ് സര്‍ക്കാരിന് മുന്‍പില്‍ ഉള്ളത്. ഈ വിഷയങ്ങളില്‍ പ്രതിക്ഷം ചര്‍ച്ച ആവശ്യപ്പെടാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം, ഈ വര്‍ഷത്തെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേരത്തെ അവസാനിക്കും. സാധാരണ ജനുവരി ആദ്യ ആഴ്ചയില്‍ അവസാനിച്ചിരുന്ന ശീതകാല സമ്മേളനം ഈ വര്‍ഷം ഡിസംബര്‍ 13ന് അവസാനിക്കും.

0 Comments