ജില്ലാ ശാസ്ത്രമേളക്ക് ആറാട്ടുതറയില്‍ തുടക്കം

ആറാട്ട് തറ:വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് ആറാട്ടുതറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേള മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.ശാസ്ത്ര,സാമൂഹ്യ,ഗണിത,ഐ.ടി,പ്രവര്‍ത്തി പരിചയം എന്നീ   വിഭാഗങ്ങളില്‍ ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറി,വി.എച്ച്.സി മേഖലകളില്‍ നിന്നുള്ള 1200 ഓളം  വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും.