തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ പരാജയം;എല്‍ഡിഎഫിന്റെ വിജയമല്ല; കെ സുധാകരന്‍
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യുഡിഎഫ് പരാജയം കോൺഗ്രസിന്റെ പരാജയം അല്ലെന്ന്കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ നയപരമായ പാളിച്ചയാണു തിരിച്ചടിക്കു കാരണം. ഇത് എല്‍ഡിഎഫിന്റെ വിജയമല്ലെന്നും സുധാകരന്‍ പറഞ്ഞു.
പരാജയം ചര്‍ച്ചയ്ക്കു വിധേയമാകണം. തെറ്റ് തിരുത്താൻ നേതൃത്വം തയാറാകണമെന്നും കെ സുധാകരന്‍ കണ്ണൂരില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മലങ്ങളില്‍ രണ്ട് ഇടങ്ങളില്‍ എല്‍ഡിഎഫും മൂന്ന് ഇടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവ എല്‍ഡിഎഫ് നേടിയപ്പോള്‍ അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവ യുഡിഎഫ് നേടി.


0 Comments