പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നില്‍ : മോദിയെ വിമര്‍ശിച്ച് രാഹുല്‍
ന്യൂഡല്‍ഹി: ആഗോള പട്ടിക സൂചികയില്‍ ഇന്ത്യ 102-ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണവീഴ്ചയുടെ മികച്ച ഉദാഹരണമാണ് ഇതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. '2014ന് ശേഷം ഇന്ത്യന്‍ പട്ടിണി സൂചിക താഴേക്ക് പോയി 117ല്‍ 102-ാം സ്ഥാനത്തെത്തിയിരിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ വീഴ്ചയും പരാജയവുമാണ് ഇത് വ്യക്തമാക്കുന്നത്. തത്ത ചിലക്കും പോലെ ചിലച്ചു കൊണ്ടിരുന്ന പ്രധാനമന്ത്രിയുടെ സബ്കാ വികാസ് പദ്ധതിയുടെ പൊള്ളത്തരം ഇത് തുറന്നു കാട്ടുന്നു'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
0 Comments