കേളകം പോലീസ് സ്റ്റേഷനെ കാനനത്തിൽ നിന്ന് 'മോചിപ്പിച്ച്, കേളകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ മാതൃകയായി
കേളകം പോലീസ് സ്റ്റേഷൻ മുൻവശം കാനനത്തിൽ നിന്ന് 'മോചിപ്പിച്ച്, കേളകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ മാതൃകയായി.മാവോവാദികളുടെ അക്രമ ഭീഷണി നേരിടുന്ന സ്റ്റേഷൻ പരിസരം കാട്ടാന എത്തിയാൽ പോലും കാണാനാവാത്ത വിധം വനം പോലെ കാട് മൂടിക്കിടന്നത് കഴിഞ്ഞ ദിവസം ബൈലൈൻ ന്യൂസ് റിപ്പോൾട്ട് ചെയ്തിരുന്നു. കാട് തെളിച്ചതോടെ സ്റ്റേഷൻ പരിസരം തെളിഞ്ഞു പോലീസിന്റെ പ്രവൃത്തിയിൽ കയ്യടിക്കുകയാണ് കേളകത്തെ നാട്ടുകാർ
*ഇത് കേളകം വനമല്ല. മാവോവാദികളുടെ അക്രമ ഭീഷണി നേരിടുന്ന കേളകം പോലീസ് സ്റ്റേഷൻ പരിസരം! ആര് തെളിക്കും ഈ കാനനം ???* എന്ന പേരിലാണ് കഴിഞ്ഞ ദിവസത്തെ ബൈലൈൻ വാർത്ത..
പരിഹാരമുണ്ടാക്കിയ കേളകം പോലീസിന് ബൈലൈൻ ന്യുസിന്റെ അഭിനന്ദനങ്ങൾ


0 Comments