ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് വരുന്നു കടുവയുമായി
ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് തിരിച്ചു വരുന്നു അതും പൃഥ്വിരാജ് നായകനാകുന്ന കടുവയുമായി. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും പൃഥ്വി പുറത്തു വിട്ടു.ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജിനു വി. എബ്രഹാം, ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍. എസ്. തമന്‍ ആണ് സംഗീതം. കലാസംവിധാനം- മോഹന്‍ദാസ്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. യഥാര്‍ഥ കഥയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് 'കടുവ'യുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.
0 Comments