കനത്തമഴ; എറണാകുളത്ത് പോളിങ് സ്റ്റേഷനുകളില്‍ വെള്ളം കയറി-
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.57 ലക്ഷം പേര്‍ക്കാണ് വോട്ടവകാശം. രാവിലെ ഏഴിന് ആരംഭിച്ച വോെട്ടടുപ്പ് വൈകീട്ട് ആറുവരെ നീളും. അതേസമയം മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ കനത്ത മഴ തുടരുകയാണ്. തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കനത്ത സുരക്ഷ സംവിധാനങ്ങളാണ് പൊലീസും ഒരുക്കിയിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന നിലവിലെ കാലാവസ്ഥയില്‍ പരമാവധി വോട്ടുകള്‍ ഉച്ചക്ക് മുമ്ബ് പോള്‍ ചെയ്യിക്കാനാണ് പാര്‍ട്ടികളുടെ ശ്രമം.
0 Comments