കൊട്ടിയൂരിന്റ ചരിത്രം ഇനി ഡോക്യുമെന്ററി
കൊട്ടിയൂര്‍: കൊട്ടിയൂരിന്റെ ചരിത്രം പുതുതലമുറയ്ക്ക് നല്കാന് ശ്രമിക്കുകയാണ് കൊട്ടിയൂര്‍ അമ്ബായത്തോട് സ്വദേശികളായ ബ്രദര്‍ റോബിന് കുമ്ബളക്കുഴിയും ഫ്രാന്‍സിസ് ദേവസ്യാ പുലയംപറന്പിലും. കേരള ചരിത്രത്തോടൊപ്പം പ്രാധാന്യമുള്ള കൊട്ടിയൂരില്‍ ഐതിഹാസികമായ കുടിയേറ്റവും പിന്നീടുണ്ടായ കുടിയിറക്ക് സമരവും. തിരുവനന്തപുരത്തേയ്ക്ക് നടത്തിയ കാല്‍നട ജാഥ ഉള്‍പ്പെടെയുള്ള ജനകീയ സമരങ്ങള്‍ ദൃശ്യവത്കരിച്ച് പുതു തലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുകയാണ് ഇവര്‍. ഔദ്യോഗികമായി കൊട്ടിയൂരിലെ ചരിത്രം എഴുതപ്പെട്ടിട്ടില്ലങ്കിലും. വരും തലമുറയ്ക്ക് ചരിത്രപാഠങ്ങള്‍ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ഉദ്യമത്തിലേക്ക് കടന്നതെന്ന് ഇരുവരും പറയുന്നു.
കുന്നോത്ത് സെമിനാരിയിലെ രണ്ടാം വര്‍ഷ തിയോളജി വിദ്യാര്‍ഥിയായ റോബിന്‍സ് കുമ്ബളകുഴിയും റിട്ട. അധ്യാപകനും സഞ്ചാര സാഹിത്യകാരനുമായ ഫ്രാന്‍സിസ് ദേവസ്യയും ചേര്‍ന്നാണ് ഈ ചരിത്രരേഖ ദൃശ്യവത്കരിക്കുന്നത്. സാധാരണ ചരിത്രരേഖ രചിക്കുന്ന മാതൃകയിലല്ല ഇവര്‍ ഈ ഡോക്യുമെന്ററി തയാറാക്കുന്നത്. ആളുകളില്‍നിന്ന് വിവരങ്ങള്‍ നേരിട്ട് അവരുടെ ദൃശ്യം ഉള്‍പ്പെടെ ശേഖരിച്ച് അതു പിന്നീട് എഡിറ്റ് ചെയ്തു ശബ്ദം നല്‍കിയാണ് ഇവര്‍ ഡോക്യുമെന്ററി തയാറാക്കുന്നത്.
ഇത് പിന്നീട് യൂട്യൂബില്‍ അപ്ലോഡ് ചെയ്യും. ഇതിനോടകം എട്ടോളം എപ്പിസോഡുകള്‍ ഇവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 1950 മുതല്‍ കൊട്ടിയൂരിലേക്ക് കുടിയേറ്റം ആരംഭിക്കുകയും അതിനുശേഷം 1962 മുതല്‍ ഉണ്ടായ കുടിയിറക്ക് സമരവും ഐതിഹാസികമായ അമ്ബായത്തോട്-മണത്തണ റോഡ് നിര്‍മാണവും അമ്ബായത്തോട് പാല്‍ച്ചുരം പാത നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും കുടിയിറക്ക് സമരവുമായി ബന്ധപ്പെട്ട് കൊട്ടിയൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ കാല്‍നട സമര ജാതയും ഈ ചരിത്ര ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments