പാവ നിര്‍മ്മാണത്തില്‍ വൈവിധ്യവുമായി സഹോദരങ്ങള്‍.

കേളകം. കണ്ണൂര്‍ റവന്യൂ ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ പാവനിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സഹോദരിമാരായ കാര്‍ത്തികയും കീര്‍ത്തനയും.  തലശ്ശേരിയില്‍ വെച്ച് നടന്ന മത്സരത്തിലാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ കീര്‍ത്തനയും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കാര്‍ത്തികയും എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയത്. കേളകം പൂവത്തിന്‍ചോല പന്തലാനിക്കല്‍ സുരേന്ദ്രന്‍െറയും നിഷയുടേയും മക്കളാണ് ഇവര്‍.