മലപ്പുറം: മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എം.സി ഖമറുദ്ദീന്റെ മികച്ച വിജയത്തിന് കാരണമായതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പി വരുന്നത് തടയാന്‍ കഴിഞ്ഞ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ വലിയ നേട്ടം. ഇന്ത്യയില്‍ വേണ്ട മതേതര ഐക്യമാണ് മഞ്ചേശ്വരത്ത് കണ്ടത്. കേരളം ബി.ജെ.പിക്ക് കൊടുക്കാതെ കാത്തുസൂക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.