ലക്ഷദ്വീപിൽ നിന്നുള്ള സ്വച്ച ദൂത് വളണ്ടിയർമാർക്ക് ആറളം വന്യ ജീവി സങ്കേതത്തിൽ പരിശീലനം നൽകി.ലക്ഷദ്വീപ് വനം പരിസ്ഥിതി വകപ്പ് റേഞ്ച് ഓഫീസർ ഡോ. സൈദ് അലിയുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘമാണ് ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ വന്യജീവി ബോധവൽകരണ പരിപാടിയിൽ പങ്കെടുത്തത്. ആറളം വന്യജീവി സങ്കേതം വാർഡൻ എ.ഷജ്ന നേതൃത്വം നൽകി. അസിസ്റ്റൻറ് വാർഡൻ സോളമൻ ജോർജ് തുടങ്ങിയവർ ക്ലാസ്സെടുത്തു.
0 Comments