മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയ 14 പേര്‍ അറസ്റ്റില്‍

കോഴിക്കോട് : നിലമ്ബൂരില്‍ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ നഗരത്തില്‍ പ്രകടനം നടത്തിയ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

പ്രകടനത്തിനും പ്രതിഷേധത്തിനും നേതൃത്വം കൊടുത്ത രജീഷ് കൊല്ലംകണ്ടി, അംബിക തുടങ്ങി 20 പേരാണ് കസ്റ്റഡിയിലുള്ളത്. നിലമ്ബൂരിലും വൈത്തിരിയും നടന്ന അതേ വ്യാജ ഏറ്റുമുട്ടലാണ് ഇപ്പോള്‍ അട്ടപ്പാടിയിലും പോലീസ് ആവര്‍ത്തിക്കുന്നതെന്നും അതവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.