ആറളം ഫമിന്റെയും, ആദിവാസി പുനരധിവാസ മേഖലയുടെയും സമഗ്ര വികസന പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം: ഫാമിലെ തകർന്ന 286 വീടുകൾ പുനർ നിർമ്മിച്ച് നൽകും: തീരുമാനം തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിൽ
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ആറളം ഫാമിന്റെ പ്രശ‌്നങ്ങൾക്ക‌് പരിഹാരം കണ്ടെത്താൻ നടപടി. ഫാം എംഡിയായി വിമൽ ഘോഷിനെ നിയമിച്ച‌് ഉത്തരാവയി. വയനാട‌് ജില്ലയിൽ നലവിൽ കൃഷിജോയന്റ‌് ഡയറക്ടറാണ‌് വിമൽ ഘോഷ‌്. ഉടൻ ഫാം എംഡിയായി ചുമതലയേൽക്കും. ഫാം നടത്തിപ്പ‌് പ്രതിസന്ധിയിലാക്കി പതിനാറ‌് മാസങ്ങളായി എംഡി തസ‌്തിക ഒഴിഞ്ഞുകിടപ്പായിരുന്നു.തിങ്കളാഴ‌്ച തലസ്ഥാനത്ത‌് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം ഫാം, ആദിവാസി പുനരധിവാസമേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ‌്ത‌് പരിഹാര നടപടികൾക്ക‌് രൂപരേഖയായി.
കാട്ടാനയാക്രമണം തടയാൻ 22 കോടി രൂപയുടെ ആനമതിലും റെയിൽ വേലിയും നിർമിക്കും. ഇതിനുള്ള തുക നബാർഡ‌് പദ്ധതിയിൽ നിന്ന‌് കണ്ടെത്തും. സംസ്ഥാന നിർമിതി ഫാമിലെ ആദിവാസികൾക്ക‌് നിർമിച്ചതും നിലവിൽ വാസയോഗ്യമല്ലാത്തതുമായ 286 വീടുകൾക്ക‌് പകരം ലൈഫ‌് മിഷനിൽ പെടുത്തി പുതിയ വീടുകൾ നിർമിക്കും. പ്രവർതനരഹിതമമായ ആറളം ഫാമിലെ ആംബുലൻസിന‌് പകരം ആരോഗ്യവകുപ്പ‌് പുതിയ ആംബുലൻസ‌് വാങ്ങി നൽകും. ആക്ഷേപങ്ങൾക്കിടയാക്കുന്ന ഫാം ഗോത്രസാരഥി വിദ്യാർഥി യാത്രാ വാഹനങ്ങൾക്ക‌് പകരം ഫാം മേഖലയിൽ സ്വന്തം വാഹനം വാങ്ങി നൽകാൻ സംവിധാനമൊരുക്കും. ആറളം ഫാമിൽ ആവർതനകൃഷി, റീപ്ലാന്റിംഗ‌് സംവിധാനത്തെകകുറിച്ച‌് കേരള കാർഷിക സർവകലാശാല നേതൃത്വത്തിൽ നടത്തുന്ന പഠനത്തിൽ ഫാമിലെ ജനങ്ങളുടെ അഭിപ്രായം കൂടി സ്വീകരിച്ചാവും തുടർനടപടികൾ.ഫാം ജീവനക്കാർ സ്വയം വിരമിക്കലിന‌് അപേക്ഷിച്ചിട്ടുണ്ട‌്. ഇത‌് നടപ്പാക്കാൻ 11.93 കോടി രൂപ വേണം. ബജറ്റ‌് ശീർഷകത്തിൽ ഈ തുക ഉൾപ്പെടുത്തി വിആർഎസ‌് പദ്ധതി നടപ്പാക്കാനും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഈയിടെ സർക്കാർ അനുവദിച്ച നാല‌് കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം ഉടൻ അനുവദിക്കാനും മുഖ്യമരന്തി ധനവകുപ്പിന‌് നിർദേശം നൽകി.
യോഗത്തിൽ മുഖമന്ത്രി പിണറായി വിജയന് പുറമെ മന്ത്രി എ കെ ബാലൻ, ചീഫ‌് സെക്രട്ടറി ടോം ജോസ‌്, പുനരധിവാസ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ കൃഷ‌്ണപ്രസാദ‌്, ആരോഗ്യവകുപ്പ‌് പ്രിൻസിപ്പൽ സെക്രട്ടറി രാജകോബ്രഗഡെ, പട്ടിക ജാതി - വർഗ പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, എന്നിവരടക്കം വിവിധ വകുപ്പ‌് തലവന്മാരും പങ്കെടുത്തു.
0 Comments