ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.സണ്ണി ജോസഫ് എംഎൽഎ സബ്മിഷൻ അവതരിപ്പിച്ചു.

മൂന്നര ലക്ഷം ജനങ്ങളും പത്തൊമ്പത് വില്ലേജുകളുമുള്ള ഇരിട്ടി താലൂക്ക് അനുബന്ധ ഓഫീസുകൾ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, ആർടിഒ ഓഫീസ്, ലേബർ ഓഫീസ്, ട്രൈബ്യൂണൽ ഓഫീസ്, ട്രഷറി, തുടങ്ങിയ നിരവധി സർക്കാർ ഓഫീസുകൾ ജനങ്ങൾക്ക് സൗകര്യ പ്രദമാവുന്ന വിധത്തിൽ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് മിനി സിവിൽ സ്റ്റേഷൻ അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത്. മിനി സിവിൽ സ്റ്റേഷൻ ആരംഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സബ് മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി..സുധാകരൻ നിയമസഭയെ അറിയിച്ചു.കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ നിലവിൽ മിക്ക സർക്കാർ ഓഫീസുകളും സ്വകാര്യ കെട്ടിടങ്ങളിൽ വാടക നൽകിയാണ് പ്രവർത്തിച്ചു  വരുന്നത്. ആയതിനാൽ തന്നെ ഈ ഓഫീസുകളെല്ലാം പല സ്ഥലങ്ങളിലാണ്.ഈ കാരണങ്ങളാൽ പൊതുജനങ്ങൾക്ക് ടി സർക്കാർ ഓഫീസുകളിലേയ്ക്ക് എത്തിച്ചേരുന്നതിനും സേവനം ലഭ്യമാക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഈ ബുദ്ധിമുട്ടുകൾ എല്ലാം ഒഴിവാക്കാൻ ഇരിട്ടി പട്ടണത്തിന്റെ ഹൃദയഭാഗത്തായി ഒരു മിനി സിവിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതിയ്ക്കായി 2018-19 സാമ്പത്തിക വർഷത്തിൽ പ്രൊപ്പോസൽ സർക്കാറിൽ ലഭിച്ചുവെങ്കിലും പ്രവൃത്തിയ്ക്ക് ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടില്ലാത്തതിനാൽ തിരിച്ചയയ്ക്കുകയുണ്ടായി.  ഈ സാമ്പത്തിക വർഷത്തിൽ ജിഎസ്ടി കൂടി ഉൾപ്പെടുത്തിയ പുതിയ എസ്റ്റിമേറ്റ് ചീഫ് എഞ്ചിനീയർ ( കെട്ടിടവിഭാഗം) തയ്യാറാക്കി സർക്കാറിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനാവശ്യമായ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് എസ്റ്റിമേറ്റ് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നാണ് ജി.സുധാകരർ
നിയമസഭയിൽ മറുപടി നൽകിയത്