കെ.സി.വൈ.എം പേരാവൂർ മേഖലയുടെ അർദ്ധ വാർഷിക സെനറ്റ് യോഗം ചേർന്നു

പേരാവൂർ : കെ.സി.വൈ.എം പേരാവൂർ മേഖലയുടെ അർദ്ധവാർഷിക സെനറ്റ് സമ്മേളനം ചേർന്നു .
കല്ലുമുതിരക്കുന്ന് സെന്റ് . ജൂഡ് ദേവാലയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ പേരാവൂർ മേഖലയിലെ  പതിനാറ് ഇടവകകളിൽ നിന്നും ഭാരവാഹികൾ പങ്കെടുത്തു. കഴിഞ്ഞ ആറ് മാസക്കാലമായി  കെ.സി.വൈ.എം യൂണിറ്റുകളുടെയും  , ഫൊറോന സമിതിയുടെയും നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള  റിപ്പോർട്ട് അവതരണവും , കണക്ക് അവതരണവും നടന്നു . സെനറ്റ് യോഗത്തിൽ കെ.സി.വൈ.എം പേരാവൂർ മേഖലയുടെ സെക്രട്ടറിയായി പെരുമ്പുന്ന ഇടവകാംഗം  ആൽബിൻ ജോണി തിരെഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ വളയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി നിഷേധിച്ചതിനെതിരെ  അപലപിക്കുകയും  തുടർ പ്രതിഷേധ നടപടികൾക്ക് നേതൃത്വം   നൽകുകയും ചെയ്യുമെന്ന് യുവജനങ്ങൾ അറിയിച്ചു.
സെനറ്റ് യോഗം കെ.സി.വൈ.എം  പേരാവൂർ മേഖല ഡയറക്ടർ ഫാ.സന്തോഷ് നെടുംങ്ങാട്ട് ഉദ്ഘാടനം ചെയ്തു .
പേരാവൂർ മേഖല പ്രസിഡന്റ്  അഖിൽ എടത്താഴെ , അതിരൂപത ജനറൽ സെക്രട്ടറി  വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ  , ജോയൽ തൊട്ടിയിൽ , ജിബിൻ തയ്യിൽ , അഖിൽ ബേബി , എബിൻ മാറുകാട്ടുകുന്നേൽ , ജ്യോതിഷ് തുമ്പാനത്ത് , ജിമ്മി , ഡിമിലി , അമയ , അയറിൽ എന്നിവർ സെനറ്റ് യോഗത്തിന് നേതൃത്വം നൽകി