പാലാരിവട്ടം പാലം അഴിമതി: അന്വേഷണ സംഘത്തലവനെ മാറ്റി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി. അശോക് കുമാറിനെ മാറ്റി. അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറാണ് നടപടിയെടുത്തത്.
വിജിലന്‍സ് തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിലെ ഡിവൈ.എസ്.പി ശ്യാംകുമാറാണ് അന്വേഷണ സംഘത്തിന്‍റെ പുതിയ തലവന്‍.
കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെ നാലു പ്രതികളെ ആഗസ്റ്റ് 30നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ഉത്തരവിട്ടതിനു പിന്നില്‍ മുന്‍മന്ത്രി ഇബ്രാംഹീം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടെന്ന് വിജിലന്‍സ് ഹൈകോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് തുടര്‍നടപടിയൊന്നും അശോക് കുമാര്‍ സ്വീകരിച്ചില്ല. അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പ്രോസിക്യൂഷന്‍ അടക്കം പരാതിപ്പെട്ടതോടെയാണ് അശോക് കുമാറിനെ മാറ്റിയത്.
0 Comments