
'ഇതിനൊക്കെ എന്താ പറയുക'; ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച കേളകം ബസ് സ്റ്റാന്റിലെ മാലിന്യ സംസ്കരണ കേന്ദ്രം !
കേളകം: കേളകം ബസ് സ്റ്റാന്റിന് പിൻവശത്തായി സർക്കാർ ഫണ്ട് ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിച്ച മാലിന്യ സംസ്കരണ കേന്ദ്രം നോക്കുകുത്തിയായി.ഇതോടെ മാലിന്യം നിറച്ച ചാക്കുകള്‍ ഇവിടെ കൂടിക്കിടക്കുന്നു.. ലക്ഷങ്ങള്‍ ചെലവഴിച്ചു പഞ്ചായത്ത് നിര്‍മിച്ച മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് മാലിന്യം ചാക്കിലും പ്ലാസ്റ്റിക് കവറിലുമായി നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം കത്തിക്കുന്ന സംസ്കരണ കേന്ദ്രം പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായെന്ന് വ്യാപക പരാതി ഉയർന്നു.സർക്കാർ ഫണ്ട് തുലച്ച മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ പുനർജനിക്കായി കാത്തിരിക്കുകയാണ് ടൗണിലെ വ്യാപാരികളും നാട്ടുകാരും,

0 Comments