മാവോയിസ്റ്റ് ഭീക്ഷണി നേരിടുന്ന കോളനികളിൽ ജില്ലാ ഭരണാധികാരികൾ സന്ദർശനം നടത്തി
ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ലെ 55 ഏരിയാ യിൽ ഉൾപ്പെടെ ജില്ലാ ഭരണാധികാരികൾ സന്ദർശനം നടത്തി. സബ് കലക്ടർ ആസിഫ് കെ.യുസഫ്, അസിസ്റ്റന്റ് കലക്ടർ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആനന്ദ് തുടങ്ങിയവരാണ് ചെവ്വാഴ്ച കോളനികൾ സന്ദർശിച്ചത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലായിരുന്നു സന്ദർശനം. ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഷിജിനടുപ്പറമ്പിൽ, ടി.ആർ.ഡി.എം സൈറ്റ്മാനേജർ പി.പി.ഗിരീഷ്, കെ.വേലായുധൻ പ്രൊമോട്ടർ ഇ. സി. അനിത എന്നിവരും ആറളം പോലീസും സഘത്തോടൊപ്പം ഉണ്ടായിരുന്നു.



0 Comments