നീക്കണം ഈ തടിക്കൂമ്പാരം: അധികാരികളോട് അടക്കാത്തോട് നിവാസികളുടെ ആവശ്യം
കേളകം :അടക്കാത്തോട് ടൗണിൽ മുറിച്ചിട്ട മരത്തടികൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം.തിരക്കേറിയ പാതയുടെ വക്കിൽ ടൗണിലെ വീടുകൾക്കും, വ്യാപാര സ്ഥാപനത്തിനും ഭീഷണിയായി പന്തലിച്ച വൻമരം കഴിഞ്ഞ മാസം മുറിച്ച് കൂട്ടിയിരുന്നു.ഇത് നീക്കം ചെയ്യാതെ പാതയോരത്ത് തന്നെ കൂട്ടിയിട്ടിരിക്കുന്നത് വാഹന യാത്രക്കാർക്കും, വ്യാപാര സ്ഥാപനങ്ങൾക്കും ഇപ്പോൾ ഭീഷണിയാണ്.റോഡിന്റെ വശത്ത് കുട്ടിയിട്ടിരിക്കുന്ന മരത്തടികൾ ഉടൻ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ, ഗ്രാമ പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
0 Comments