ആലച്ചേരി എടക്കോട്ടയിൽ കൂട്ടക്കളം സംഘകൃഷിയുടെ കൊയ്ത്ത്  ഉദ്ഘാടനം നടന്നു

ആലച്ചേരി എടക്കോട്ടയിൽ കൂട്ടക്കളം സംഘകൃഷിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത നെല്ലിന്റെ കൊയ്ത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശങ്കരൻ ഉദ്ഘാടനം ചെയ്തു.ഹരിത കേരള മിഷന്റെ സഹകരണത്തോടെ കാർഷീക മേഖലയെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടനവധി പദ്ധതികളാണ് കോളയാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തുന്നത്.ഇതിന്റെ ഭാഗമായി ആലച്ചേരി എടക്കോട്ടയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ കൃഷി ചെയ്ത കൂട്ടക്കളം സംഘകൃഷിയുടെ നെല്ലിന്റെ കൊയ്ത്താണ് വൈസ് പ്രസിഡന്റ് വത്സ ഓലിക്കുഴിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ശങ്കരൻ നിർവ്വഹിച്ചത്.കൃഷി ഓഫീസർ റിൻസി ജോസ്,  എ.ടി.കുഞ്ഞഹമ്മദ്, ഗീത ജയരാജ്, കൃഷി അസിസ്റ്റന്റ് ഷാൻ, രാജൻ കണ്ണങ്കരി, എ.ഡി.എസ്.അംഗങ്ങളായ ബിന്ദു സുരേന്ദ്രൻ, ഗീത, ശ്രീജ തുടങ്ങിയവർ സംബന്ധിച്ചു.രണ്ടര ഏക്കറിലാണ് നെൽകൃഷി ചെയ്തത്