ഇത് കേളകം വനമല്ല.
മാവോവാദികളുടെ അക്രമ ഭീഷണി നേരിടുന്ന കേളകം പോലീസ് സ്റ്റേഷൻ പരിസരം! ആര് തെളിക്കും ഈ കാനനം ???
കേളകം: മലയോരത്ത് മാവോവാദികളുടെ അക്രമ ഭീഷണി നേരിടുന്ന കേളകം പോലീസ് സ്റ്റേഷൻ പരിസരം കാട് മൂടിയ നിലയിൽ.മാവോവാദി ഭീഷണി നേരിടുന്നതിന് കഴിഞ്ഞ വി ർ ഷം 25 ലക്ഷം രൂപ ചിലവിട്ട് ചുറ്റുമതിൽ സ്ഥാപിക്കുകയും ,ചുറ്റുമതിലിന് മീതെ ശക്തമായ കമ്പിവേലി സ്ഥാപിക്കുകയും ,തണ്ടർ ബോൾട്ട് സേനയെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്തിരുന്നു.എന്നാൽ സ്റ്റേഷന്റെ പ്രവേശന കവാടത്തിന് മുൻ വശം പാതയോരം കനത്ത തോതിൽ കാട് വളർന്ന് മതിലിന് മീതെ ഉയർന്നിട്ടും തെളിക്കാൻ നടപടി യുണ്ടായില്ല.ലക്ഷങ്ങൾ ചിലവിട്ടുള്ള സുരക്ഷ നടപടികൾക്ക് പ്രാമുഖ്യം നൽകുമ്പോഴാണ് നാമ മാത്രമായ ചിലവിൽ നടത്താ വുന്ന പ്രവൃത്തി നടത്തുന്നതിൽ വീഴ്ച തുടരുന്നത്.. .പ്രധാന പാതയോരത്തെ കാട്ടിൽ ആന നിന്നാൽ പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിൽ കേളകം സ്‌റ്റേഷന് എന്തിനാണ് കാൽ കോടി ചിലവിട്ട് ചുറ്റുമതിൽ നിർമ്മിച്ചതെന്നാണ് നാട്ടുകാരുടെ ചോദ്യം.ഇത് ആരെങ്കിലും തെളിച്ച് നൽകിയെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് ജനം,,,
0 Comments